Thodupuzha

വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ സ്ഥലം വിട്ടു

തൊടുപുഴ: വിവാഹം ഉറപ്പിച്ച യുവതി ഭാവിവരന്റെ കൂടെ സ്ഥലം വിട്ടു. മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് വിവാഹം വരെ കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളുരുവിലേക്ക് കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം നിശ്ചയിച്ചത്. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിന് വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്ന് കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളുരുവില്‍ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!