ChuttuvattomThodupuzha

പലസ്തീന്‍ ജനത്ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളകളും യുവാക്കളും വിദ്യാര്‍ത്ഥികളും

തൊടുപുഴ: സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ വീടുംനാടും ഉപേക്ഷിച്ച് പലായനംചെയ്യുന്ന പലസ്തീന്‍ ജനത്ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളകളും യുവാക്കളും വിദ്യാര്‍ത്ഥികളും. ജനാധിപത്യ മഹിളാ അസോസയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റികള്‍ തൊടുപുഴയില്‍ നടത്തിയ ഐക്യദാര്‍ഢ്യ സദസ് പലസ്തീന്‍ ജനതയുടെ നോവ് ഏറ്റുവാങ്ങുന്നതായി. മഹിളകള്‍ സിപിഐഎം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും യുവാക്കള്‍ മോര്‍ ജംഗ്ഷനില്‍നിന്നും വിദ്യാര്‍ത്ഥികള്‍ സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ശുഭ്രപതാകകളുമേന്തി ഗാന്ധിസ്‌ക്വയര്‍ വഴി സദസ്സ് വേദിയായ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഗമിച്ചു. ഐക്യദാര്‍ഢ്യ സദസ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ ബാബു ഉദ്ഘാടനംചെയ്തു.

മഹിളാ അസോസയേഷന്‍ ജില്ലാ ട്രഷറര്‍ സബീന ബിഞ്ചു അധ്യക്ഷയായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി, മഹിളാ അസോസയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ്, സെക്രട്ടറി ടോണി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സിപിഐഎം ഏരിയ സെക്രട്ടറിമാരായ ടി.ആര്‍ സോമന്‍, ടി.കെ ശിവന്‍ നയാര്‍, മുഹമ്മദ് ഫൈസല്‍, പി.പി സുമേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!