Thodupuzha

വര്‍ക്കേഴ്സ് കോര്‍ഡിനേഷന്‍  കൗണ്‍സില്‍ ജില്ലാ സമ്മേളനം നടത്തി

തൊടുപുഴ: വര്‍ക്കേഴ്സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ല സമ്മേളനം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.സി.സി ജില്ലാ പ്രസിഡന്റ് പി.കെ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ. സലിം കുമാര്‍, ഡബ്ല്യു.സി.സി സംസ്ഥാന പ്രസിഡന്റ് എം.എം ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജി. മോട്ടിലാല്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനില്‍, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍ ബിജു, ഐ.എ.എല്‍ ജില്ലാ സെക്രട്ടറി അഡ്വ. എബി ഡി. കോലോത്ത്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പുന്നൂസ് മാത്യു, വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് റീന മാത്യു, ജില്ലാ സെക്രട്ടറി എ സുരേഷ് കുമാര്‍, ജില്ലാകമ്മിറ്റി അംഗം കെ.എസ് രാഗേഷ്, ജി. രമേശ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.കെ അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് ആര്‍. ബിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ ജബ്ബാര്‍ (പ്രസിഡന്റ്), ഡോ.ജയ്സണ്‍ ജോര്‍ജ്, സി.ജി പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), എ. സുരേഷ് കുമാര്‍ (സെക്രട്ടറി), നഹാസ് പി. സലിം, ആര്‍. ബിജുമോന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി.എന്‍ ബിജു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!