Thodupuzha

കരിങ്കുന്നം പ്ലാന്റേഷനില്‍ ലോറിയില്‍ തടി  കയറ്റുന്നതിനിടെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു

തൊടുപുഴ: കരിങ്കുന്നം പ്ലാന്റേഷനില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. നാലു പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ലോറിയില്‍ തടി കയറ്റുന്നതിനിടെ വാഹനം ചെരിയുകയും കയര്‍പൊട്ടി തടി തൊഴിലാളികളുടെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിങ്കുന്നം സ്വദേശികളായ ഗ്രീന്‍സ് പീറ്റര്‍, എ.എം.മാണി, ബേബി വെള്ളിമറ്റത്തില്‍, ടി.കെ.ദിനേശന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ല.

Related Articles

Back to top button
error: Content is protected !!