Thodupuzha

ദാറുല്‍ ഫത്തഹ് പബ്ലിക് സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനാഘോഷം ആചരിച്ചു

തൊടുപുഴ: ദാറുല്‍ ഫത്ഹ് പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്‌കൂളിലെ സോഷ്യല്‍ അവയര്‍നസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ദിനാചരണം സംഘടിപ്പിച്ചത്. കരിമണ്ണൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍  ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സ് നയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എ ജുനൈദ് സഖാഫി അധ്യക്ഷത വഹിച്ചു.  ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിന പ്രമേയമായ ‘ജനങ്ങളാണ് ആദ്യം, കളങ്കവും വിവേചനവും അവസാനിപ്പിക്കുക, പ്രതിരോധം ശക്തിപ്പെടുത്തുക”എന്ന ആശയം മുന്‍നിര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞയും, പോസ്റ്റര്‍ രചനയും,ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കുകയും ചെയ്തു. ചടങ്ങില്‍ സിവില്‍ പോലീസ് ഓഫീസര്‍ ജമാല്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷാജിത അര്‍ഷാദ്, ഫിസ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ റീസീന റഫീക്ക്,സൗമ്യ ദേവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!