ChuttuvattomThodupuzha

ലോക വിദ്യാർത്ഥി ദിനം: സ്‌കൂളിന്റെ ചുമതല ഏറ്റെടുത്ത് കുട്ടികള്‍

കല്ലാനിക്കല്‍: ലോക വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് സ്‌കൂളിന്റെ ചുമതല കുട്ടികളെ ഏല്‍പ്പിച്ച് കല്ലാനിക്കല്‍ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പ്രിന്‍സിപ്പല്‍ ആയും അധ്യാപകരായും കുട്ടികള്‍ അധികാരം ഏറ്റെടുത്തത് വേറിട്ട അനുഭവമായി. ഹ്യൂമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാർത്ഥിനി ജൂലിമോള്‍ ജോസഫാണ് പ്രിന്‍സിപ്പലിന്റെ ചുമതല നിർവ്വഹിച്ചത്. മറ്റ് 24 വിദ്യാർത്ഥികള്‍ അധ്യാപകരായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന് കുട്ടിക്കൂട്ടം അഭിപ്രായപ്പെട്ടു.

ഉത്തരവാദിത്വബോധവും ആത്മവിശ്വാസവും ഉണര്‍ത്താനാണ് ലോക വിദ്യാര്‍ഥി ദിനത്തില്‍ സ്‌കൂളിന്റെ ചുമതല കുട്ടികള്‍ക്ക് കൈമാറിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സാജന്‍ മാത്യു പറഞ്ഞു. പ്രിന്‍സിപ്പലിനൊപ്പം മറ്റ് അധ്യാപകരായ റെന്‍സി ജോണ്‍സണ്‍, ബിജു എം.ജി, ജോബിന്‍ ജോസ് എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

Related Articles

Back to top button
error: Content is protected !!