Thodupuzha

ലോക ജലദിനത്തിന്റെ ഭാഗമായി ലോക ജലദിനം ആചരിച്ചു 

തൊടുപുഴ: ലോക ജലദിനത്തിന്റെ ഭാഗമായി ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നിര്‍വഹണ സഹായ ഏജന്‍സിയായ ഗാന്ധിജി സ്റ്റഡി സെന്ററും പഞ്ചായത്തും കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സഹകരിച്ച് ജലത്തിന്റെ മൂല്യവും സംരക്ഷണവും സംബന്ധിച്ച അവബോധം വരും തലമുറയില്‍ വളര്‍ത്തുന്നതിനായി ജലം ജീവനാണ് എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ.സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബി ജോണ്‍ ജലദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രൊജക്ട് ഓഫീസര്‍മാരായ ഫെസി സണ്ണി, നൗഫല്‍ സെയ്ദ്, അഞ്ജലി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയതായി ഗാന്ധിജി സ്റ്റഡി സെന്റര്‍ സെക്രട്ടറി മത്തച്ചന്‍ പുരയ്ക്കല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!