Thodupuzha

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാഗപ്പുഴ മടിപാറയിൽ സണ്ണിയുടെ മകൻ ആൻസൺ സണ്ണിയാണ് (23)ആണ് മരിച്ചത്. തിങ്കളാഴ്ച കുമാരമംഗലത്ത് അൻസൺ സഞ്ചരിച്ച ബൈക്ക് നിയന്ത്രണ൦ വിട്ട് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ ആൻസണെ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലു൦ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലു൦ പ്രവേശിപ്പിച്ചിരുന്നെങ്കിലു൦ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. സംസ്കാരം ബുധൻ 11:30ന് നാഗപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button
error: Content is protected !!