Thodupuzha

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മൂന്നിലവ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മൂന്നിലവ് കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ ജോൻസൺന്റെ മകൻ പ്രിൻസ് ജോസഫ് (26) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഇടമറുക് പലകച്ചാരി ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ പ്രിൻസിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കേറ്റു. തുടർന്ന് ഈരാറ്റുപേട്ടയിലും പിന്നീട് ചേർപ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിലു൦ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. പ്രിൻസിന്റെ അമ്മയെ തിരുവോണത്തിന് വീട്ടിലാക്കിയതിന് ശേഷം തിരികെ വരുന്നവഴിയാണ് അപകടം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. മാതാവ് : ഡെയ്സി.

Related Articles

Back to top button
error: Content is protected !!