Idukki

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് ; പരിഹാരമായത് 7 കേസുകള്‍

 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 12 പരാതികളില്‍ ഏഴ് എണ്ണത്തിന് പരിഹാരമായി. അഞ്ചു പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന് നഷ്ടമായ പണം തിരികെ ലഭ്യമാക്കുകയും, തട്ടിപ്പ് നടത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. സ്ത്രീധന തര്‍ക്കം, കുടുംബസ്വത്ത് ഭാഗം വെയ്ക്കല്‍, ഗാര്‍ഹിക പീഡനം, തുടങ്ങിയവുമായി ബന്ധപ്പെട്ട കേസുകളാണ് ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരാതിക്കാരുടെ എണ്ണം കുറച്ചു കൂടുതല്‍ കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ ജില്ലയില്‍ നടത്താനാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസ്സ്, റെനീഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

ഫോട്ടോ
കേരള സംസ്ഥാന യുവജന കമ്മീഷന്‍ കലക്ട്രേറ്റില്‍ നടത്തിയ അദാലത്തില്‍ നിന്ന്

ടെണ്ടര്‍ ക്ഷണിച്ചു

മൂന്ന് വിവിധ തരത്തിലുളള ജോലികള്‍ ചെയ്യുന്നതിന് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അംഗീകൃത പൊതുമരാമത്ത് / ഫോറസ്ട്രി കരാറുകാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 21 ഉച്ചകഴിഞ്ഞ് 3 മണിക്കു മുമ്പായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വൈല്‍ഡ് ലൈഫ് ഡിവിഷന്‍, ഇടുക്കി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍- 04862 232271

ടെണ്ടര്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിന് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ കാമ്പയ്ന്റെ ഭാഗമായി ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനും, മൊബൈല്‍ വീഡിയോവാള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, ബുക്ക്ലെറ്റ് അച്ചടിക്കുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. മൂന്ന് പ്രവൃത്തികള്‍ക്കും പ്രത്യേകം ടെണ്ടര്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ 22, ഉച്ചയ്ക്ക് മൂന്ന് മണി വരെ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ടെണ്ടര്‍ ഫാറം ലഭിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചു വരെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ടെണ്ടര്‍ സ്വീകരിക്കും. നടപടിക്രമം പാലിക്കാത്തതും തൃപ്തികരമല്ലാത്തതുമായ ടെണ്ടര്‍ നിരസിക്കുന്നതിനുളള അധികാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഉണ്ടായിരിക്കും. വിലാസം- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ്, ഇടുക്കി. ഫോണ്‍: 04862 233036

Related Articles

Back to top button
error: Content is protected !!