Thodupuzha

യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ ചലഞ്ചിന് ജില്ലയില്‍ തുടക്കമായി

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം നടപ്പാക്കി കൊണ്ടിരിക്കുന്ന യൂത്ത് കെയറിന്റെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി നടത്തുന്ന ന്യൂസ് പേപ്പര്‍ ചലഞ്ചിന് ജില്ലയില്‍ തുടക്കമായി. തൊടുപുഴ നിയോജകമണ്ഡലംതല ഉദ്ഘാടനം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് നിര്‍വഹിച്ചു. അനൂപ് ധന്വന്തിരിയില്‍ നിന്നും ന്യൂസ് പേപ്പറുകള്‍ ഏറ്റുവാങ്ങി നൂസ് പേപ്പര്‍ സ്വരൂപണത്തിന് തുടക്കം കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വി.സി, ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അസ്‌ലം ഓലിക്കന്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടുബിന്‍ കോടാംപ്പള്ളി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഷാനു കരിം, ജില്‍സണ്‍ കിഴക്കേകര, മുനീര്‍ മുഹമ്മദ്, അഡ്വ: ജെറാള്‍ഡ് ജോര്‍ജ്, മണ്ഡലം പ്രസിഡന്റുമാരായ സലിം മുക്കില്‍, ബിബിന്‍ ജോസഫ്, നേതാക്കളായ അജ്മല്‍ ഖാന്‍,അല്‍ത്താഫ് സുധീര്‍, അഷ്‌ക്കര്‍ ഷമീര്‍, മുഹമ്മദ് മത്തനാട്, ബ്ലസണ്‍ ബേബി, അനീഷ് ഇടവെട്ടി, എ.എ ഹാരീസ്, സ്‌നേഹ തോമസ്, ആതില്‍ സലിം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!