ChuttuvattomThodupuzha

യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനവും റോഡ് ഉപരോധവും നടത്തി

 

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിനും മറ്റ് നേതാക്കള്‍ക്കും നേരെ നടന്ന അക്രമത്തിലും വനിത പ്രവര്‍ത്തകരുള്‍പ്പെടയുള്ളവരുടെ വസ്ത്രം വലിച്ചു കീറുകയും അക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും റോഡ് ഉപരോധവും നടത്തി. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ലിജോ ജോസ് മഞ്ചപിള്ളി, ഒ.കെ അഷറഫ്,

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ അല്‍ത്താഫ് സുധീര്‍, ബിബിന്‍ ജോസഫ്, റഹ്‌മാന്‍ ഷാജി, ബിനിഷ് ബെന്നി, കെ എസ് യു സംസ്ഥാന സെക്രട്ടറി അസ്ലം ഒലിക്കാന്‍ എന്നിവര്‍ പ്രസംഗിച്ചു.അഷ്‌കര്‍ ഷമീര്‍, ഫസല്‍ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!