Thodupuzha

പരാജയപ്പെട്ടവരെ നോമിനേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ് പ്രമേയം

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ നോമിനേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു. നേതാക്കന്‍മാരുടെ വര്‍ധനവ് സംഘടനാ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം സമ്മേളനത്തിലാണ് ആത്മവിമര്‍ശനത്തോടെ പ്രമേയം അവതരിപ്പിച്ചത്. പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാത്തവര്‍ക്കും ഒരേ അംഗീകാരം എന്ന സ്ഥിതി അവസാനിപ്പിക്കണം. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യാതെ വീഴ്ച വരുത്തുന്നവരെ മാറ്റി നിര്‍ത്തണമെന്നും പ്രതിനിധി സമ്മേളനം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അക്ബര്‍ ടി.എല്‍ മുഖ്യപ്രഭാഷണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ ആണ് മുഖ്യാഥിതി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എച്ച് സജീവ്, ബിലാല്‍ സമദ്, അരുണ്‍ പൂച്ചക്കുഴി, എബി മുണ്ടക്കന്‍, ജോംസ് ജോസ്, അരീഫ് കരീം, അസ്ലം ഒലിക്കല്‍, ജോസ്‌ക്കുട്ടി, വിഷ്ണുദേവ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപുമോന്‍, ടുബിന്‍ കോടമുള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!