Thodupuzha

യൂത്ത് ലീഗ് സംസ്ഥാന  ക്യാമ്പ് സമാപിച്ചു

 

 

ഇടുക്കി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ എന്നിവരാണ് ത്രിദിന ക്യാമ്പില്‍ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, സംസ്ഥാന കമ്മറ്റി അംഗം കെ.എം.എ ഷുക്കൂര്‍, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!