ChuttuvattomThodupuzha

യൂത്ത് മീറ്റ്‌സ് ഹരിതകര്‍മസേന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

തൊടുപുഴ: ശുചിത്വമിഷനും തൊടുപുഴ നഗരസഭയുമായി ചേര്‍ന്ന് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ്‌കില്‍ യൂത്ത് മീറ്റ്‌സ് ഹരിതകര്‍മസേന ക്യാമ്പയിന്‍ നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊ. ജെസ്സി ആന്റണി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ.ആര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു സ്വാഗതം ആശംസിച്ചു.

ശുചിത്വ മിഷന്‍ യംഗ് പ്രൊഫഷണല്‍ വീണ വിശ്വനാഥ്, ആര്‍ പി ഷൈനി സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. ഹരിതകര്‍മസേന അംഗങ്ങളെ യുവതയുമായി പരസ്പരം ആശയ വിനിമയം നടത്തുന്നതിനും, ഹരിത കര്‍മസേനയോടൊപ്പം വീടുകള്‍ കയറി അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനുമാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഹരിതസേന അംഗങ്ങള്‍ ഫ്‌ളാഷ് മൊബ് അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത വര്‍ക്ക് സര്‍ട്ടിഫിക്കറ്റ്,ടി ഷര്‍ട്ട് എന്നിവ വിതരണം ചെയ്തു.123 യുവജനങ്ങളും,60 ഹരിതകര്‍മ സേന അംഗങ്ങളും ക്യാമ്പയിനില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!