Thodupuzha

സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ഓണാഘോഷവും നടത്തി

തൊടുപുഴ : വെട്ടിമറ്റം യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ഏട്ടാമത് ഓണാഘോഷവും സംഘടിപ്പിച്ചു. യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായിട്ടാണ് നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് മെമ്പർ എം. ജെ ജേക്കബ് നേത്ര ചികിത്സ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈകുന്നേരം 5 മണിക്ക് വെട്ടിമറ്റം സെന്റ് ജോൺസ് സി എസ് ഐ ചർച്ച് പാരീഷ് ഹാളിൽ ആരംഭിച്ച ഓണാഘോഷ പരിപാടി കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. യുവ ക്ലബ്‌ അദ്ദേഹത്തെഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് അഖിൽ ജോയി  അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ രക്ഷാധികാരി ബെന്നി മാത്യു സ്വാഗതം ആശംസിച്ചു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി, വെട്ടിമറ്റം ഫ്രാൻസിസ് .ഡി. സാലസ് ചർച്ച് വികാരി ഫാ ആന്റണി പുലിമലയിൽ, വെട്ടിമറ്റം സിഎസ്ഐ ചർച്ച് വികാരി റവ.പി.ഡി ജോസഫ്, ക്ലബ്ബിന്റെ മുൻ രക്ഷാധികാരി തോമസ് കുഴിഞ്ഞാലിൽ, മാത്യു കോട്ടൂർ എന്നിവർ യോഗത്തിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബിന്റെ സെക്രട്ടറി ബെനറ്റ് ബെന്നി യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്കുള്ള ധനസഹായ വിതരണം ക്ലബ്ബിന്റെ രക്ഷാധികാരി ബെന്നി മാത്യു നിർവഹിച്ചു. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും. മജിഷൻ സതീഷ് മിത്ര അവതരിപ്പിച്ച മാജിക്‌ ഷോയും നടന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ അജിമോൻ മാത്യു, കമ്മിറ്റി അംഗങ്ങളായ രോഹിത് കെ. എസ്, ശിവൻ പറപ്പിള്ളിൽ, നിപിൻ പീറ്റർ, എബെൻ ജെസ്സ് മാത്യു, അമൽ ജോയി, സന്ദീപ് കെ എസ്, അഖിൽ രാജു,അമൽ എം മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!