kothamangalamLocal Live

യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത ; പരിസ്ഥിതി ദിനാചരണം നടത്തി

കോതമംഗലം : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ഉപ്പുകുന്ന് സെന്റ്.അല്‍ഫോന്‍സ ദേവാലയത്തില്‍ ഏദന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പീച്ചാനികുന്നേല്‍ ദേവാലയ പരിസരത്ത് മാവിന്‍ തൈ നട്ടു. രൂപതാ പ്രസിഡന്റ് ജെറിന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി ഹെല്‍ഗ കെ. ഷിബു,രൂപത സെക്രട്ടറി എബിന്‍ ഫിലിപ്പ്,അമല പി. എസ്,സംസ്ഥാന സെനറ്റ് അംഗം ഡിജോ ജെ പെരുമാലി എന്നിവര്‍ ഇടവകയിലെ യുവജനങ്ങള്‍ക്ക് മര തൈകള്‍ വിതരണം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ മാത്യു തറപ്പില്‍, കരിമണ്ണൂര്‍ ഫൊറോന പ്രസിഡന്റ് പ്രിന്‍സ് ജോസ് എന്നിവര്‍ പ്രസംഗിച്ചു. 30 ലധികം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!