ChuttuvattomThodupuzha
കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും വാര്‍ഷികാഘോഷവും 18ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/st.antonys-hs-kuninji.jpg?resize=700%2C470&ssl=1?v=1705473362)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുണിഞ്ഞി: സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും വാര്‍ഷികാഘോഷവും വ്യാഴാഴ്ച്ച 5ന് സെന്റ് ആന്റണീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടത്തും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.പ്ലാറ്റിനം ജൂബിലി ഡിജിറ്റല്‍ മാഗസിന് പ്രകാശനം പി.ജെ ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
കോതമംഗലം രൂപത വികാരി ജനറല്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ മുഖ്യ പ്രഭാഷണവും കോതമംഗലം കോര്‍പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഫാ.മാത്യു മുണ്ടയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ ഭാസ്കരന് കുട്ടികള്‍ക്കുള്ള പുരസ്കാര വിതരണവും നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)