ChuttuvattomThodupuzha

11-ാമത് അഡ്വ .ടി.ഡി എല്‍ദോ അനുസ്മരണ സമ്മേളനം : സംഘാടക സമിതി യോഗം ചേര്‍ന്നു

തൊടുപുഴ : ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സാമൂഹിക നീതിയെ വെല്ലുവിളിക്കുന്നതാണെന്നും ഇതിനെതിരെ ദളിത് – പിന്നോക്ക വിഭാഗങ്ങള്‍ യോജിച്ച് പ്രേക്ഷോഭത്തിന് തയ്യാറാവണമെന്നും ദളിത് ഐക്യ സമിതി സംസ്ഥാന സെക്രട്ടറി സജി പാമ്പാടി. ഉടുമ്പന്നൂരില്‍ 11-ാമത് അഡ്വ .ടി.ഡി എല്‍ദോ അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് പി.വി പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഐ ജോണി, കെ.വി രഘുവരന്‍, കെ.കെ ജിന്‍ഷു, അനില്‍ കൂട്ടാനാല്‍, സജി വണ്ണപ്പുറം, കുര്യാക്കോസ് പള്ളിക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!