ChuttuvattomThodupuzha

ജി​ല്ല​യി​ല്‍ 13 ഏ​ക്ക​റി​ല്‍ പ​ച്ച​ത്തു​രു​ത്ത്

തൊ​ടു​പു​ഴ : പ്രാ​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ല്‍ 13 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഏ​കോ​പ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ 14 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 3.46 ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ത്തു​രു​ത്ത് ആ​രം​ഭി​ക്കും.  ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ന​ത് വൃ​ക്ഷ​ങ്ങ​ളും ത​ദ്ദേ​ശീ​യ സ​സ്യ​വും ഉ​ള്‍​പ്പെ​ടു​ത്തി സ്വാ​ഭാ​വി​ക വ​ന​മാ​തൃ​ക​ക​ള്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ക​യാ​ണ് പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍ മ​റ്റ് പൊ​തു ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും നാ​ട്ടു​സ​സ്യ​ങ്ങ​ളും ന​ട്ടു​വ​ള​ര്‍​ത്തി സ്വാ​ഭാ​വി​ക ജൈ​വ​വൈ​വി​ധ്യ തു​രു​ത്തു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. പ​ച്ച​ത്ത​രു​ത്തി​ന് ആ​വ​ശ്യ​മാ​യ തൈ​ക​ള്‍ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി, സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 72 ഇ​ട​ങ്ങ​ളി​ലാ​യി 24 ഏ​ക്ക​ര്‍ പ​ച്ച​ത്തു​രു​ത്താ​ണു​ള്ള​ത്. കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!