Thodupuzha

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണം: ദലിത് സമുദായ മുന്നണി

 

തൊടുപുഴ:പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് രൂപീകരിച്ച സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പിരിച്ചുവിട്ട നടപടി സാമൂഹ്യ നീതിയെ അട്ടിമറിക്കുമെന്നും സംവരണീയരെ പൊതുധാരയിൽ നിന്നും അകറ്റാനിട വരുത്തുമെന്നും ദലിത് സമുദായ മുന്നണി സംസ്ഥാന ഓർഗ്ഗനൈസിംഗ് സെക്രട്ടറി എം.ഡി തോമസ് അഭിപ്രായപ്പെട്ടു. ദലിത് സമുദായ മുന്നണി നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന പ്രതിഷേധധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എ.മാധവൻ മുരിക്കാശ്ശേരി അദ്ധ്യക്ഷനായി. രാജൻ മക്കുപാറ, പി.എ. ജോണി, ലളിത സോമൻ, കുട്ടപ്പൻ പള്ളിക്കണ്ടം, എൻ.ടി.ഓമന ,കെ.എം. സാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!