Thodupuzha

കോടിക്കുളം സെന്റ്മേരീസ് ഹൈസ്കൂളിൽ സ്കൗട്ട് ഡെ ആചരിച്ചു.

കോടിക്കുളം :  സെന്റ്മേരീസ് ഹൈസ്കൂളിൽ സ്കൗട്ട് ഡെ ആചരിച്ചു.സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൽ പവ്വലിന്റേയും അദ്ദേഹത്തിന്റെ പത്നിയായ ഒ ലേവ് ബേഡൻ പവ്വലിന്റേയും ജന്മദിനമാണ് ഫെ 22. അതുകൊണ്ട് സ്കൗട്ടു ഗൈഡു പ്രസ്ഥാനം ഫെ.22 Thinking day അല്ലെങ്കിൽ പരിചിന്ത നദിനമായി ആചരിക്കുന്നു. പരിചിന്തനദിനം എല്ലാ സ്കൗട്ട്സും ഗൈഡ്സും വിവിധ പരിപാടികളോടെ ആ ഘോഷിക്കുന്നു അതിന്റെ ഭാഗമായി കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ സ്കൗട്ട്സും ഗൈഡ്സും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോടിക്കുളം ടൗണിലേക്ക് നടത്തിയ സൈക്കിൾ റാലി ഹെഡ്മിസ്ട്രസ്സ് ഷൈനി തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. വായു മലിനീകരണം എങ്ങനെ തടയാം എന്ന സന്ദശം നൽകുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ സൈക്കിൾ റാലി നടത്തിയത്. പോസ്റ്റർ നിർമ്മാണം, കുട്ടികളുടെ സന്ദേശം എന്നിവ പരിചിന്തനദിനത്തിന് മാറ്റുകൂട്ടി.ഗൈഡ് ഗ്യാപ്റ്റൻ അനി തോമസ്, സ്കൗട്ട് മാസ്റ്റർ റിയാമോൾ ജയിംസ് എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം നൽകി.

Related Articles

Back to top button
error: Content is protected !!