Thodupuzha

കോൺഗ്രസ് എസ് ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ യുദ്ധ വിരുദ്ധ സായാഹ്‌ന ജ്വാല നടത്തി

തൊടുപുഴ :കോൺഗ്രസ് എസ് ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ യുദ്ധ വിരുദ്ധ സായാഹ്‌ന ജ്വാല നടത്തി. ബ്ലോക്ക് പ്രസിഡന്റ്‌ കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി എം മനോജ്‌കുമാർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. അഹിംസക്കു വേണ്ടി നിലകൊണ്ട ഗാന്ധിജിയുടെ ആശയങ്ങൾ ലോക സമാധാനത്തിനു ആവശ്യം വേണ്ട കാലഘട്ടം ആണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്‌ റോഷൻ സർഗം മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് എസ് ബ്ലോക്ക് കമ്മിറ്റി അംഗം ദിലീപ് പുത്തരി, ജെയ്സൺ തേവലത്തിൽ, ഹരിനാരായണൻ, ബിനു കുമാരമംഗലം എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!