Thodupuzha

എന്‍.ജി.ഒ അസോസിയേഷന്‍  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തൊടുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ എന്‍.ജി.ഒ. അസോസിയേഷന്‍ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പ്രസിഡന്റ് ദിപു പി.യു. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയ് ജോര്‍ജ് ഉദ്ഘാനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എസ്. ഷെമീര്‍ മുഖ്യാഥിതി ആയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം യു.എം. ഷാജി, സംസ്ഥാന കൗണ്‍സില്‍ അംഗം അലക്‌സാണ്ടര്‍ ജോസഫ്, ബ്രാഞ്ച് ട്രഷറര്‍ ദിലീപ് ജോസഫ്, ബുഷ്‌റ, സിനു പി.സി., അനസ് പള്ളിവേട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!