Thodupuzha

പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്:  ന്യൂമാന്‍ കോളജിന് രണ്ടാം സ്ഥാനം 

 

തൊടുപുഴ: അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജില്‍ നടന്ന എം.ജി. സര്‍വകലാശാല പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. എട്ട് വിഭാഗങ്ങളിലായി രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് ന്യൂമാന്‍ കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അന്താരാഷ്ട്ര താരവും വെയ്റ്റ് ലിഫ്റ്റിംഗ് പരീശീലകനുമായ രതീഷ് കുമാറിന്റെയും കായിക അദ്ധ്യാപകന്‍ എബിന്‍ വില്‍സണ്‍ന്റെയും നേതൃത്വത്തില്‍ പീസ്റ്റി എബ്രാഹം, അഹമ്മദ് ഇബ്രാഹിം എന്നിവര്‍ സ്വര്‍ണ്ണവും നിധി ഹസ്സന്‍, ഡിനു നെല്‍സണ്‍ വെള്ളിയും ഐസക് ജോണ്‍ തിമോത്തി, റാണിഷ് വെങ്കലവും, മെല്‍വിന്‍ ബിനോയ് എന്നിവര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോംസണ്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മാനുവല്‍ പിച്ചളക്കാട്ട്, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കാരക്കോമ്പില്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!