Thodupuzha

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കും ക്ലബ്ബുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലയിലെ മികച്ച യുവതി ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്, ട്രാന്‍സ് ജെന്‍ഡര്‍ ക്ലബ്ബ് , ഭിന്നശേഷി ക്ലബ്ബ് എന്നിവക്കുള്ള സര്‍ട്ടിഫിക്കറ്റും 2021 ജില്ലാ – സംസ്ഥാനതല കേരളോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൈമാറി. ജില്ലാ – സംസ്ഥാനതല കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ക്ലബ്ബുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും, 2020 -2021 ല്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ക്ലബ്ബുകള്‍ക്കുള്ള ധനസഹായ വിതരണവും ഇതോടൊപ്പം നടത്തി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ രമേഷ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍.എം.എസ്, യൂത്ത് കോ-ഓഡിനേറ്റര്‍മാരായ മുഹമ്മദ് റോഷിന്‍, ആല്‍ബിന്‍, രഞ്ജിത്, സെല്‍വ കുമാര്‍, ബിജു വി.എം, ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!