Thodupuzha

അവാര്‍ഡ് ജേതാവിനെ ആദരിച്ചു

 

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും മികച്ച മട്ടുപ്പാവ് കൃഷിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട തൊടുപുഴ മംഗലത്ത് പുന്നൂസിനെ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.

തൊടുപുഴ ഫാര്‍മേഴ്‌സ് സെമിനാര്‍ ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് മധു തങ്കശേരി നെടുങ്കണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് ലാല്‍ രാജക്കാട്, ജില്ലാ ട്രഷറര്‍ പോള്‍സണ്‍ ജമിനി, സംസ്ഥാന കമ്മിറ്റി അംഗം ടോം ചെറിയാന്‍, ജോസ് മീഡിയ, ബിജി കോട്ടയില്‍, ബിനു വിക്ടറി, അജേഷ് മുതലക്കോടം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!