Thodupuzha

കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ യു​വാ​വി​ന് ത​ട​വും പി​ഴ​യും

തൊ​ടു​പു​ഴ: കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ യു​വാ​വി​ന് ത​ട​വും പി​ഴ​യും. തോ​പ്രാം​കു​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷാ​ജി​യെ (47) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ വാ​ത്തി​ക്കു​ടി ച​ന്ദ​ന​പ്പി​ള്ളി​ൽ അ​നി​ൽ കു​മാ​റി (ര​ഞ്ചി)​നെ​യാ​ണ് നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 10000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ര​ണ്ടു മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കാ​നും തൊ​ടു​പു​ഴ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി റോ​ഷ​ൻ തോ​മ​സ് ശി​ക്ഷി​ച്ച​ത്.

 

2019 ഫെ​ബ്രു​വ​രി 14 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തോ​പ്രാം​കു​ടി -പ്ര​കാ​ശ് റോ​ഡി​ൽ ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് വ​ച്ച് ഷാ​ജി​യെ ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​നി​ൽ കു​മാ​ർ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

 

മു​രി​ക്കാ​ശേ​രി എ​സ്ഐ ആ​യി​രു​ന്ന ഏ​ണ​സ്റ്റ് ജോ​ണ്‍​സ​ണാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ എ​ബി.​ഡി.​കോ​ലോ​ത്ത്, പി.​എ​സ്.​രാ​ജേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related Articles

Back to top button
error: Content is protected !!