Thodupuzha

അംബേദ്കര്‍ ജന്‍മദിനാഘോഷം

 

തൊടുപുഴ: ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കറിന്റെ 131-ാമത് ജന്മദിനാഘോഷം ശാസ്താംപാറ ശാഖയില്‍ നടത്തി. ശാഖാ പ്രസിഡന്റ് ഷാജി മാധവന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ശാഖയിലെ മുതിര്‍ന്ന അംഗം കുമാരന്‍ കരികുളത്തില്‍ നിലവിളക്ക് തെളിയിച്ചതിന് ശേഷം പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ അജിനാസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ശ്യാമള ഷാജി, യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് മിനി ഷാജി, തങ്കപ്പന്‍ പുത്തന്‍പുരയില്‍, അനീഷ് മാധവന്‍, ബിജു കുട്ടപ്പന്‍, കുട്ടപ്പന്‍ ആടിയാനിയില്‍, തങ്കപ്പന്‍ കരികുളത്തില്‍, തങ്കപ്പന്‍ നിരപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!