ChuttuvattomThodupuzha

കാര്‍മ്മല്‍ മൗണ്ട് കുരിശുമലയില്‍ പരിഹാര പ്രദക്ഷിണവും പുതുഞായര്‍ തിരുനാള്‍ ആഘോഷവും 29 മുതല്‍ 

കാഞ്ഞാര്‍ : ഇടുക്കി കോട്ടയം ജില്ലകളുടെ അതിര്‍ത്തി കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചക്കിക്കാവ് വിമലഗിരി സെന്റ് മേരിസ് പള്ളിയുടെ കാര്‍മ്മല്‍ മൗണ്ട് കുരിശുമലയിലേയ്ക്ക് ദുഃഖവെള്ളി ദിനത്തില്‍ പരിഹാര പ്രദക്ഷിണവും കുരിശുമല കയറ്റവും പുതുഞായര്‍ തിരുനാള്‍ ആഘോഷവും 29 മുതല്‍ ഏപ്രില്‍ 7-വരെ നടക്കും. വിനോദ സഞ്ചാര കേന്ദ്രമായ ഇലവിഴാ പൂഞ്ചിറയ്ക്ക് സമീപത്താണ് കാര്‍മ്മല്‍ മൗണ്ട് കുരിശുമല തീര്‍ത്ഥടന കേന്ദ്രം.

ദു:ഖവെള്ളി രാവിലെ 8ന് തിരുക്കര്‍മ്മങ്ങള്‍ പള്ളിയില്‍, 9.30ന് കുരിശിന്റ വഴി ഗദ്സമേനിയില്‍ നിന്ന് കാര്‍മല്‍ മൗണ്ടിലേയ്ക്ക്. തുടര്‍ന്ന് പീഢാനുഭവ സന്ദേശം ഫാ.ജോസഫ് കുറ്റിയാങ്കല്‍ (ചാന്‍സലര്‍ പാലാ രൂപത ) ഉച്ചയ്ക്ക് 12-ന് നേര്‍ച്ചക്കഞ്ഞി വിതരണം , ഏപ്രില്‍ 7 പുതു ഞായറാഴ്ച രാവിലെ 9.15-ന് കുരിശിന്റ വഴി ഗദ്‌സമേനിയില്‍ നിന്ന് കാര്‍മ്മല്‍ മൗണ്ട് കുരിശുമലയിലേയ്ക്ക്. 10.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന,സന്ദേശം ഫാ.ജോസഫ് കൈതോലില്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാല) തുടര്‍ന്ന് പാച്ചോറ് നേര്‍ച്ച. എന്നി തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍ കൈക്കാരന്‍മാരായ ബെന്നി ഇല്ലത്തു പറമ്പില്‍, ടോണി ഇടാട്ടുകുന്നേല്‍, ടോമി ഉരുളുകുന്നേല്‍ എന്നിവര്‍ അറിയിച്ചു. തീര്‍ത്ഥടന കേന്ദ്രത്തിലേയ്ക്ക് പാലായില്‍ നിന്ന് പ്ലാശ്‌നാല്‍- കളത്തൂക്കടവ്- മൂന്നിലവ് -നെല്ലപ്പാറ- മേച്ചാല്‍ വഴിയും, പാലാ -കൊല്ലപ്പള്ളി -മേരിലാന്‍ഡ്- മേലുകാവ് – കാഞ്ഞിരംകവല – ഇലവീഴാപൂഞ്ചിറ-ചക്കികാവ് വഴിയും, തൊടുപുഴയില്‍ നിന്ന് മുട്ടം- കാഞ്ഞാര്‍- കൂവപ്പള്ളി- വഴിയും എത്തി ചേരാം.

 

 

 

Related Articles

Back to top button
error: Content is protected !!