Thodupuzha

ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസ് കോലടി നിര്യാതനായി

തൊടുപുഴ: ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാനും ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കോലടി കാഞ്ഞിരക്കൊമ്പില്‍ ജോസ് കോലടി (72 ) നിര്യാതനായി .സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കോലടി സെന്റ് തോമസ് പള്ളിയില്‍ .ഭാര്യ മേഴ്‌സി തുടങ്ങനാട് കുമ്പളങ്കല്‍ കുടുംബാംഗം .മക്കള്‍ :ഡോ. ടോണി ജോസ് (അസി. പ്രഫസര്‍, കാരുണ്യ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍), ഷെല്‍ജ ജോസ് (അസി. പ്രഫസര്‍, ഐ .ഐ .പി .ഇ .. കോതമംഗലം ) സഹോദരങ്ങള്‍: മോണ്‍. റവ .ഡോ. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, കെ.ജെ. അലോഷ്യസ് , എല്‍സി ജോസ് , പരേതനായ തോമസ് കെ.ജെ, മേരി ജോസ്. കെ .എസ്.സി സ്ഥാപക സംസ്ഥാന സെക്രട്ടറി , കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്, ജനപക്ഷം ഇടുക്കി ജില്ലാ പ്രസിഡന്റ് ,ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, തൊടുപുഴ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!