ChuttuvattomThodupuzha

ജീവനി ഹരിത സംഘത്തിന്റെ 3-മത് വാര്‍ഷിക പൊതുയോഗവും പച്ചക്കറി ഉല്‍പാദന സാമഗ്രഹികളുടെ വിതരണവും നടത്തി

തൊടുപുഴ : റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കാര്‍ഷിക കൂട്ടായ്മയായ ജീവനി ഹരിത സംഘത്തിന്റെ 3-മത് വാര്‍ഷിക പൊതു യോഗവും പച്ചക്കറി ഉല്‍പാദന സാമഗ്രഹികളുടെ വിതരണവും നടത്തി.തൊടുപുഴ മുനിസിപ്പല്‍ 25,26, വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യ നഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍, ഡിവൈന്‍ നഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍, പെരുക്കോണി റെസിഡന്റ്സ് അസോസിയേഷന്‍, റോക്ക് വ്യൂ റെസിഡന്റ്സ് അസോസിയേഷന്‍ എന്നി റെസിഡന്റ്സ് അസോസിയേഷനുകളിലെ കാര്‍ഷിക കൂട്ടായ്മയായ ജീവനി ഹരിത സംഘത്തിന്റെ 3-മത് വാര്‍ഷിക പൊതു യോഗവും പച്ചക്കറി ഉല്‍പാദന സാമഗ്രഹികളുടെ വിതരണവുമാണ് സംഘടിപ്പിച്ചത്.

ചൈതന്യ നഗറില്‍ നടന്നപൊതുസമ്മേളനവും പച്ചക്കറി ഉല്‍പാദന സാമഗ്രഹികളുടെ വിതരണ ഉത്ഘാടനവും മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷീന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ജീവനി ഹരിത സംഘം പ്രസിഡന്റ് ഷാജി എം മണക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജീവനി ഹരിത സംഘം സെക്രട്ടറി അഡ്വക്കേറ്റ് കെ.പി സുബൈര്‍ സംഘത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിച്ചു. ജീവനി ഹരിത സംഘം ട്രഷറര്‍ മാത്യു കുഞ്ചറക്കാട്ട് സംഘത്തിന്റെ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു.ജീവനി ഹരിത സംഘം അംഗം ജയ്സണ്‍ ജോര്‍ജ് പ്രസംഗിച്ചു.

വാര്‍ഷിക പൊതുയോഗത്തില്‍ ജീവനി ഹരിത സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആകുന്നതിനായി ജീവനി ജീവ ചൈതന്യ കാര്‍ഷിക പദ്ധതി എന്ന പേരില്‍ ഒരു പദ്ധതി ആരംഭിക്കുകയും ജീവനിയിലെ അംഗങ്ങള്‍ക്കു പച്ചക്കറി തൈകള്‍ വളര്‍ത്തുവാനുതകുന്ന എച്ച്ഡിപിഎല്‍ ചട്ടികള്‍, സ്‌പ്രെയറുകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്തുകള്‍, വളം, കീടനാശിനി എന്നിവയുടെ വിതരണവും നടന്നു. ജീവനി ഹരിത സംഘം അംഗം ജയ്‌സണ്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

 

 

 

 

Related Articles

Back to top button
error: Content is protected !!