ChuttuvattomThodupuzha

ആനക്കയം-കാഞ്ഞാര്‍ റോഡ് നിര്‍മ്മാണത്തിനായി 4.93 കോടി രൂപയുടെ ഭരണാനുമതി

തൊടുപുഴ : കാരിക്കോട് – അഞ്ചിരി – ആനക്കയം – കാഞ്ഞാര്‍ റോഡ് നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 4.93 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ജെ ജോസഫ് എം എല്‍ എ അറിയിച്ചു. സംസ്ഥാന ബജറ്റില്‍ ഈ റോഡിന്റെ നിര്‍മ്മാണത്തിനായി തുക വകയിരുത്തിയിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ജോസഫ് പറഞ്ഞു. ഈ റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിനുള്ള നടപടികളും നടന്നു വരുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 10.44 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭിച്ചിട്ടുള്ളതാണ്. സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയും പൂര്‍ത്തിയായി വരുകയാണെന്നും ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!