ChuttuvattomThodupuzha

വൈദ്യുതി ബില്‍ 2000ല്‍നിന്ന് 56,000; തൊടുപുഴയില്‍ വീണ്ടും കെഎസ്ഇബി കൊള്ള

തൊടുപുഴ: തൊടുപുഴ വെങ്കല്ലൂരില്‍ വീണ്ടും കെഎസ്ഇബി യുടെ കൊള്ള. 2000 രൂപ ബില്‍ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബില്‍. കഴിഞ്ഞമാസവും സമാനമായ രീതിയില്‍ ഉയര്‍ന്ന തുകയുടെ ബില്‍ നല്‍കിയെന്ന് പരാതി. കെഎസ്ഇബി യുടെ പിഴവിനെതിരെ ഉപഭോക്താക്കള്‍ കോടതിയില്‍.ഒരുമാസം മുന്‍പാണ് തൊടുപുഴ വെങ്കല്ലൂര്‍ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാര്‍ക്ക് ഉയര്‍ന്ന വൈദ്യതി ചാര്‍ജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ ബില്ലുകള്‍. കെഎസ്ഇബി ക്ക് സംഭവിച്ച പിഴവാണെങ്കിലും 24 തവണകളായി ബില്‍ അടച്ചുതീര്‍ക്കാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

പലിശ രഹിതമായിരിക്കുമെന്നും കെ എസ് ഇ ബി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു എന്നാല്‍ പാലിക്കപ്പെട്ടില്ല. വീണ്ടും അമിത ബില്‍ വരില്ലെന്ന ഉറപ്പും പാഴായി. തൊടുപുഴ വെങ്കല്ലൂരില്‍ മൂന്നാം വാര്‍ഡിലെ താമസക്കാരനായ ബാബു ജോസഫിന് ഈ മാസം ലഭിച്ചത് 56000 രൂപയുടെ ബില്‍. വൈദ്യുതി മന്ത്രി ഉള്‍പ്പെടെയുള്ളവരെ കാര്യമറിച്ചിലെങ്കിലും തുക അടച്ചില്ലെങ്കില് ഫ്യൂസ് ഊരുമെന്ന നിലപാടിലാണ്
കെഎസ്ഇബി.

Related Articles

Back to top button
error: Content is protected !!