ChuttuvattomThodupuzha

അശോക-മൂലമറ്റം-കോട്ടമല റോഡ് നിര്‍മാണത്തിന് 6.8 കോടി അനുവദിച്ചു : മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ : അറക്കുളം പഞ്ചായത്തിലുള്‍പ്പെടുന്ന എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ അശോക-മൂലമറ്റം റോഡിന്റെ 2.5 കിലോമീറ്ററും മൂലമറ്റം- കോട്ടമല റോഡിന്റെ ചെയിനേജ് 8-100 കിലോമീറ്റര്‍ മുതല്‍ 13-100 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബിഎം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനായി 6.8 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാനാകും. തേക്കടി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ടൂറിസം സര്‍ക്കിളായി മാറുമെന്നുറപ്പാണ്. റോഡിന്റെ പ്രാധാന്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് റോഡിന് ഫണ്ട് അനുവദിച്ചതെന്നും മന്ത്രി റോഷി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!