വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റ് 30ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-64.jpeg?resize=640%2C470&ssl=1?v=1651151414)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റ് 30ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൈനാപ്പിൾ പാചകമൽസരത്തോടെ ഫെസ്റ്റിനു തിരിതെളിയും. തുടർന്നു പൈനാപ്പിൾ വിള മൽസരം നടക്കും. 3.30നു ചെടികൾ പുഷ്പിക്കാത്തതും രാസവള പ്രയോഗവും എന്ന വിഷയത്തിൽ ഡോ. ടി. മായ സെമിനാർ നയിക്കും.
അഞ്ചിനു നടക്കുന്ന പൊതുസമ്മേളനവും അവാർഡ് ദാനവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എംഎൽഎ കാർഷിക സന്ദേശം നൽകും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എംഎൽഎ എൽദോ ഏബ്രഹാം, അഡ്വ. ജോസ് ടോം, പ്രഫ. ജോസ് അഗസ്റ്റിൻ, ആൻസി ജോസ്, ജോർജ് ഫ്രാൻസിസ് തെക്കേക്കര, ഷെൽമി ജോണ്‍സ്, ജോസ് പെരുന്പിള്ളിക്കുന്നേൽ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ പ്രസംഗിക്കും.ചടങ്ങിൽ കേരളത്തിലെ ഏറ്റവും മികച്ച പൈനാപ്പിൾ കർഷകനുള്ള അവാർഡ് സത്യൻ കല്ലിങ്കലിനു വിതരണം ചെയ്യും.
സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ആയവന കൃഷിഭവനിലെ അഞ്ജു പോളിനെ ചടങ്ങിൽ ആദരിക്കും. പത്രസമ്മേളനത്തിൽ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാരിക്കൽ, സെക്രട്ടറി ജോജോ ജോസഫ് വടക്കുംപാടത്ത്, ഷൈൻ ജോണ്‍, ജോസ് കളപ്പുര, സത്യൻ കല്ലിങ്കൽ എന്നിവർ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)