Thodupuzha
കാഞ്ഞിരമറ്റം ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220526-WA0012.jpg?resize=780%2C470&ssl=1?v=1653573311)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇന്ന് രാവിലെ 9 ന് നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ട് പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നിര്‍മാണത്തിനുള്ള ശിലാസ്ഥാപനം നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ദിലീപ് വാസുദേവന്‍ നമ്പൂതിരി, ശില്‍പ്പികളായ സദാശിവന് ആചാരി , മോഹനന് എന്നിവരും ക്ഷേത്രഭരണസമിതി, നവീകരണസമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ശ്രീകോവിലിന്റെയും മണ്ഡപത്തിന്റെയും നിര്‍മാണാവശ്യങ്ങള്‍ക്കായി ഭക്തര്‍ സമര്‍പ്പിച്ച തേക്കുമരങ്ങള്‍ മുറിക്കുന്നതിനുള്ള പ്രത്യേക ചടങ്ങുകളും വൃക്ഷപൂജയും നടന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)