Thodupuzha
ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ്
തൊടുപുഴ: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് തൊടുപുഴ ഫോര്‍കോര്‍ട്ട് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്പോര്‍ട്സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ 24,25,26 തീയതികളില്‍ നടക്കും. സബ്ജൂനിയര്( അണ്ടര്‍ 11,13,15 ), ജൂനിയര്‍ (അണ്ടര്‍ 17,19 ), സീനിയര്‍, മാസ്റ്റേഴ്സ് (35+), വെറ്ററന്‍സ് (45+,50+,55+,60+) എന്നീ വിഭാഗങ്ങളിലായി സിംഗിള്‍സ് ഡബിള്‍സ് മത്സരവും, അണ്ടര്‍ 15, 19, സീനിയര്‍ വിഭാഗങ്ങളില്‍ മിക്സഡ് ഡബിള്‍സ് മത്സരവും ഉണ്ടായിരിക്കും. ആണ്, പെണ് വിഭാഗങ്ങളില്‍ പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 18 നാണ് എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍. 8592005520.