പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും ഈ സീസണിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
തൊടുപുഴ: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും ഈ സീസണിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കരിന്പ്, ഏലം, കുരുമുളക്, ജാതി,കൊക്കോ, ഇഞ്ചി, മഞ്ഞൾ, കൈതച്ചക്ക, പയർ, പടവലം, പാവൽ, കുന്പളം, മത്തൻ , വെള്ളരി, വെണ്ട,പച്ചമുളക് എന്നീ വിളകളാണ് ജില്ലയിൽ വിജ്ഞാപനം ചെയ്തിട്ടുള്ളത്.
പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കന്പനിയുടെ റീജണൽ ഓഫീസുമായോ – 04712334493, ടോൾ ഫ്രീ നന്പറുമായോ – 1800-425-7064 ബന്ധപ്പെടണം.