Thodupuzha
ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-19-at-8.35.16-AM.jpeg?resize=780%2C470&ssl=1?v=1658216402)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സബ്ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ പരിചയപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് സമാപിച്ചു. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളാണ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ ഉപജില്ലാ ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് എം.കെ.എന്‍.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ കുമാരമംഗലത്ത് വെച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടന്ന ജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)