ജില്ലാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-12-at-5.45.30-AM.jpeg?resize=780%2C470&ssl=1?v=1660281116)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയർ പുരുഷ, വനിത ജില്ലാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 14, 15 തീയതികളിൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷനിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 25 മുതൽ 30 വരെ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കും. പങ്കെടുക്കുന്ന ക്ലബുകൾ കളിക്കാരുടെ രേഖകളും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 13ന് വൈകുന്നേരം അഞ്ചിനു മുന്പ് രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി ജെസ് വിൻ സജി അറിയിച്ചു. ഫോണ്: 9497285439.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)