Thodupuzha
വിലക്കയറ്റത്തിനെതിരെ സി.എം.പി ധര്‍ണ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG_20221127_194825.jpg?resize=780%2C470&ssl=1?v=1669558744)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും, കാര്‍ഷിക വിഭവങ്ങളുടെ വില ഇടിവിലും പ്രധിഷേധിച്ച് സി.എം.പി തൊടുപുഴ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.ആര്.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ കുര്യന്, അനീഷ് ചേനക്കര, എല്‍, രാജന്, ബിജുവിശ്വനാ ഥന് ,റ്റി.എ.അനുരാജ്, ശില്പാ രാജന്, ആലീസ് മാത്യു, ടി.ജി ബിജു എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)