ഇടതു പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ ക്കെതിരെ കേരള കോണ്‍ഗ്രസ് ധര്‍ണ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/udf.png?resize=340%2C272&ssl=1?v=1676175116)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം:ഇടപക്ഷ സര്‍ക്കാരിന്റെ ജന ദ്രോഹ നടപടികള്‍ക്കെതിരെ കേരളാകോണ്‍ഗ്രസ്സ് വണ്ണപ്പുറം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നാലിന് വണ്ണപ്പുറം ടൗണില്‍ ധര്‍ണ നടത്തും.അരി യുള്‍പ്പെടെ ആവശ്യവസ്തുക്കളുടെ വിലക്കയറ്റം, പെട്രോള്‍ ഡീസല്‍ അധിക സെസ് പിന് വലിക്കുക,വൈദ്യുതി ചാര്‍ജും വെള്ളക്കരവും വര്‍ധന പിന്‍വലിക്കുക,ഭൂമിയുടെ വര്‍ധിപ്പിച്ച താരിഫ് വില പിന്‍വലിക്കുക, ആവശ്യവസ്തു ക്കളുടെ വിലക്കറ്റം തടയുക,ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക,വന്യ ജീവി ആക്രമണത്തില്‍ നിന്നും കൃഷിക്കാരെയും കൃഷിഭൂമിയും സംരക്ഷിക്കുക,കാര്‍ഷീക വിളകളുടെ വിലയിടിവിന് പരിഹാരം കാണുക,റബ്ബറിന് 250 രൂപ പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുക, റബ്ബര്‍ കര്‍ഷകര്‍ക്കുള്ള സബ്സീഡി ഉടന്‍ വിതരണംചെയ്യുക,തൊഴിലുറപ്പു പദ്ധതിയിലും റോഡു നിര്‍മാണത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തടസ്സങ്ങള്‍ അവസാനിപ്പിക്കുക,കൃഷിക്കര് നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതില്‍ കൃഷിക്കാര്‍ക്ക് അനുമതി നല്‍കുക,കോവിഡും പ്രകൃതി ക്ഷോഭ വും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ബാങ്കുളുടെ ജപ്തി നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കുക , കൃഷിക്കാരുടെ കൈവശഭൂമിക്ക് എത്രയും വേഗം പട്ടയംനല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ.എക്സ് എം.പി. അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സണ്ണി കളപ്പുര അധ്യക്ഷത വഹിക്കും. പ്രഫ. എം.ജെ ജേക്കബ് മുഖ്യ പ്രഭാഷണംനടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)