Thodupuzha
അബാക്കസ്: ദേശീയ റാങ്ക് ജേതാക്കളെ ആദരിക്കും
തൊടുപുഴ: ദേശീയ തലത്തില്‍ നടന്ന അബാക്കസ് ടാലന്റ് മല്‍സരത്തില്‍ ജ്യോതി സൂപ്പര്ബസാറില് പ്രവര്‍ത്തിക്കുന്ന എസ്എംഎ അബാക്കസിലെ കുട്ടികള്‍ക്ക് റാങ്കിന്റെ തിളക്കം. ഒന്നാംറാങ്ക് നേടിയ ഏബല്‍ മാത്യു അനീഷ്, രണ്ടാംറാങ്ക് നേടിയ അന്ന അരുണ്‍, മൂന്നാംറാങ്ക് ജേതാക്കളായ ഭാഗ്യപ്രിയ, തീര്‍ത്ഥ അരുണ്‍, നിയ മരിയ ജേക്കബ്, ശ്രീഹരി സുനില്‍ എന്നിവരെ നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ഉപാസന ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ ആദരിക്കും. യോഗത്തില്‍ ഫാ. വിന്‍സച്ചന്‍ കൊച്ചുപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിക്കും. തൊടുപുഴ എസ്.എച്ച്.ഒ: വി.സി.വിഷ്ണുകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. മാനേജിങ് ഡയറക്ടര്‍ ടി.എ.ജോണ്‍, ടി.കെ.ബിജു, ബിജു അഗസ്റ്റിന്, ജിനു സോയി എന്നിവര്‍ പ്രസംഗിക്കും.