Thodupuzha
തൊടുപുഴ അഹല്യ കണ്ണാശുപത്രിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/95e1712a-74e3-4902-a48b-a4205c373798.jpg?resize=780%2C470&ssl=1?v=1679135251)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി അഹല്യ ഐ ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്ലൂക്കോമ സ്ക്രീനിങ്, ഗ്ലൂക്കോമ ബോധവല്‍ക്കരണം എന്നിവ ക്യാമ്പില്‍ നടത്തപ്പെട്ടു. കാഴ്ചയുടെ നിശബ്ദ കൊലയാളിയായ ഗ്ലോക്കോമ എന്ന രോഗത്തെ തിരിച്ചറിയാനും ചികിത്സ നേടാനും ഈ ക്യാമ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു. സോണല്‍ മാനേജര്‍ സിനോജ്, ഡോ. ഫെബ, ഡോ. ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)