ആര്‍ട്ട് ഓഫ് ലിവിങ് ദ്വിദിന ക്യാമ്പിലെത്തി യുവാവിന്റെ മുഖത്തടിച്ചയാള്‍ പിടിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/SB-Claims_0000_iStock-1135661328-pkjz74fcjzcun72pfvebyh0wou7z9q20n7xastuc10.jpg?resize=780%2C470&ssl=1?v=1685115397)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ആര്‍ട്ട് ഓഫ് ലിവിങ് ദ്വിദിന ക്യാമ്പിലെത്തി യുവാവിന്റെ മുഖത്തടിച്ചയാള്‍ പിടിയില്‍. ഇടവെട്ടി വടക്കയില്‍ വീട്ടില്‍ ഇമ്രാന് ഹബീബിനെ (18) ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെമ്പിള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. വ്യാഴം വൈകിട്ടാണ് സംഭവം. തൊടുപുഴ ആനക്കൂടുള്ള സ്വകാര്യ സ്കൂളിലായിരുന്നു ക്യാമ്പ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. വൈകുന്നേരങ്ങളില്‍ ഇവരുടെ രക്ഷിതാക്കളെയും പ്രവേശിപ്പിക്കും. ഇമ്രാന് തന്റെ പെണ് സുഹൃത്തിനെ കാണാനാണ് ക്യാമ്പില്‍ കയറിയത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവേ സമീപമിരുന്ന ക്യാമ്പ് വളന്റിയറായ വെമ്പിള്ളി സ്വദേശിയായ 19കാരനുമായി തര്‍ക്കത്തിലാവുകയും പാത്രമുപയോഗിച്ച് മുഖത്തടിക്കുകയുമായിരുന്നുവെന്ന്് പോലീസ് പറഞ്ഞു. പ്രതിയെ ജാമ്യത്തില്‍വിട്ടു. നാലുമാസം മുമ്പ് നാട്ടുകാരനായ ഒരാളെ ഇത്തരത്തില്‍ അകാരണമായി ആക്രമിച്ചതിനും ഇമ്രാനെതിരെ കേസുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)