ChuttuvattomThodupuzha
സുബ്രോതോ കപ്പ് ഫുട്ബോള്‍; കരിമണ്ണൂര്‍ സ്കൂള്‍ ചാമ്പ്യന്മാര്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/junior-girls-14.jpg?resize=780%2C470&ssl=1?v=1689398919)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴ ഉപജില്ലാതല സുബ്രോതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരം നടന്ന മൂന്നു വിഭാഗങ്ങളിലും കപ്പ് നേടി കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സുബ്ജൂനിയര്‍ ബോയ്സ്, ജൂനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായ കരിമണ്ണൂര്‍ സ്കൂള്‍ ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പും ആയി. വിജയിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വരെ മത്സരിക്കാനാകുന്ന ഫുട്ബോള്‍ മത്സരമാണ് സുബ്രോതോ കപ്പ് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്. ന്യൂ ഡല്‍ഹിയില്‍ വര്‍ഷംതോറും നടക്കുന്ന ഒരു അന്തര്‍ദേശീയ ഇന്റര്‍-സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായ സുബ്രോതോ കപ്പ് 1960 മുതല്‍ നടക്കുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)