AccidentThodupuzha
കുര്‍ബാന കഴിഞ്ഞു മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.
തൊടുപുഴ: പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളിയ്ക്കു സമീപം ഞായറാഴ്ച്ച
രാവിലെ 8.30 ഓടെയായിരുന്നു അപകടം പള്ളിയില്‍ നിന്നും റോഡിലേക്ക് വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ വൈദ്യുതി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. സമീപത്തെ സ്റ്റുഡിയോയുടെ ബോര്‍ഡും തകര്‍ത്താണ് കാര്‍ നിന്നത്. കാഞ്ഞിരമറ്റം സ്വദേശികളായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരുക്കേറ്റ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ ഭാഗത്ത് സാരമായ കേടുപാടു സംഭവിച്ചു.