ChuttuvattomMoolammattam
മൂലമറ്റത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
തൊടുപുഴ: മൂലമറ്റത്ത് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഗണേശ ഭഗവാനെതിരെ സ്പീക്കര്‍ നടത്തിയ അവഹേളനത്തിനെതിരെ നാമജപ ഘോഷയാത്ര നടത്തിയ വിശ്വാസികള്‍ക്ക് നേരെ കേസെടുത്ത പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പ്രതിഷേധ സമരത്തിന് ബിജെപി നേതാക്കളായ എം. കെ. രാജേഷ് , കെ.പി. മധുസുദനന്‍, എം. ജി. ഗോപാലക്യഷ്ണന് , ഉത്രാടം കണ്ണന് എന്നിവര്‍ നേതൃത്വം നല്കി.