സിവില്‍ സര്‍വീസ് കോച്ചിംഗ് ബേസിക് ലെവല്‍ ക്ലാസുകള്‍ ഉദ്ഘാടനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-06-at-20.16.09.jpeg?resize=780%2C470&ssl=1?v=1691333206)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ഇക്കോസ്-2023 ന്റെ ഭാഗമായുള്ള സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നടത്തി. നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കി സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ.പ്രസിഡന്റ് അബ്ദുള്‍ സമദ് പി.എം. അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് പരിശീലനം ലഭിക്കുക. മാര്‍വല്‍ മാട്രസ് എം.ഡി റെജി വര്‍ഗീസ്, ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോയ്ക്ക് വേണ്ടി റീജിയന് ചെയര്മാന് വിനോദ് കണ്ണോളി, ലയണ്‍സ് ക്ലബ് തൊടുപുഴ ട്രഷറര്‍ ജോസ് പി.ജെ. എന്നിവര്‍ പഠനോപകരണ വിതരണം നടത്തി. മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി.എസ്.രാജന്, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്, പ്രിന്‍സിപ്പല്‍ ജയകുമാരി. വി.ആര്, ഹെഡ്മിസ്ട്രസ് സുഷമ പി., ബിന്ദു. സി.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)